കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു; അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു; വീഡിയോ കാണാം

ബേക്കർ ജംഗ്ഷനിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റിനു തീ പിടിച്ചു. തീ ആളിപ്പടർന്നത് കണ്ട് നാട്ടുകാർ കൃത്യ സമയത്ത് അഗ്നിരക്ഷാ സേനാ അധികൃതരെ വിവരം അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ബേക്കർ ജംഗ്ഷനു സമീപത്ത് ജ്യുവൽ ബോകസ് ഹോട്ടലിനു സമീപത്തെ വൈദ്യുതി പോസ്റ്റിനാണ് തീ പിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവിടെ തീ ആളിപ്പടർന്നത്. ഇതു കണ്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് തീ കത്തുന്ന വിവരം പൊലീസിലും അഗ്നിരക്ഷാ സേനയിലും അറിയിച്ചു.

Advertisements

ഇവർ വിവരം അറിയിച്ചതോടെ കെ.എസ്.ഇ.ബി അധികൃതർ പ്രദേശത്തെ വൈദ്യുതി വിതരണം ഓഫ് ചെയ്യുകയും ചെയ്തു. ഇതിനു ശേഷം സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കൃത്യ സമയത്ത് തീ കെടുത്താൻ സാധിച്ചതിനാൽ അപകടം ഒഴിവായി. ഷോർട്ട് സർക്യുട്ടാണ് തീ പിടുത്തതിനു കാരണമെന്നു സംശയിക്കുന്നു.

Hot Topics

Related Articles