ഏറ്റുമാനൂർ: പാലരുവി പറ്റിച്ചിട്ടോടിയതോടെ, റെയിൽവേ അധികൃതരുടെ വാക്ക് വിശ്വസിച്ച യാത്രക്കാർ വെട്ടിലായി. മണിക്കൂറുകളോളം ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനിൽ കാത്തു നിന്ന യാത്രക്കാരെ മണ്ടന്മാരാക്കിയാണ് പാലരുവി പറ്റിക്കലോട്ടം നടത്തിയത്. അതിരമ്പുഴതിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ ജനുവരി 24, 25 തിയതികളിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇത് മാധ്യമങ്ങളിലൂടെ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു.
ഇതു പ്രകാരം നൂറുകണക്കിന് യാത്രക്കാർ തീവണ്ടിയിൽ നിന്ന് ഇറങ്ങാനും, ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്ന് കേറാനും തയ്യാറായി നിന്നിരുന്നു.
ഇതെല്ലാം ഇതൊന്നും കണക്കിടാതെ പാലരുവി ഏറ്റുമാനൂർ സ്റ്റേഷൻ കടന്ന് പോകുകയായിരുന്നു. റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിലെ പിഴവ് മൂലമാണ് ട്രെയിൻ നിർത്താതെ കടന്നു പോയത്. സ്റ്റോപ്പ് മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ പാലരുവിയ്ക്ക് എറണാകുളം ഭാഗത്തേയ്ക്ക് യാത്രചെയ്യാൻ നിരവധി യാത്രക്കാരാണ് ഇന്ന് രാവിലെ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചേർന്നത്. തിരുനാൾ ഒരുക്കങ്ങളോട് അനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തിയതികളിൽ പാലരുവിയ്ക്ക് സ്റ്റോപ്പ് ഉണ്ടെന്ന വിവരം വികാരി ഫാ. ഡോ ജോസഫ് മുണ്ടകത്തിൽ വിശ്വാസികളെ അറിയിച്ച അതനുസരിച്ചു തെക്കൻ കേരളത്തിൽ നിന്ന് തിരുനാൾ കൂടാൻ അതിരമ്പുഴയിലെ ബന്ധുവീടുകളിലേക്ക് യാത്ര ചെയ്തവർക്ക് കടുത്ത ദുരിതമാണ് റെയിൽവേ സമ്മാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിസ്ഥാന ബസ് സൗകര്യമില്ലാത്ത കുറുപ്പന്തറ സ്റ്റേഷനിൽ ഇന്ന് ഇറങ്ങിയ വൃദ്ധജനങ്ങളെ റെയിൽവേയുടെ തെറ്റായ തീരുമാനം അക്ഷരാർത്ഥത്തിൽ വട്ടം ചുറ്റിക്കുകയായിരുന്നു.
തോമസ് ചാഴികാടൻ എം.പി ഇടപെട്ടാണ് ഏറ്റുമാനൂരിൽ തിരുനാൾ ദിവസങ്ങളിൽ പാലരുവി അടക്കം മൂന്ന് ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പ് നേടിയെടുത്തത്. എം.പി അധികൃതരുമായി സംസാരിച്ചതിൽ നിന്നും ഓപ്പറേഷൻ വിഭാഗത്തിലെ പിഴവ് ആണെന്ന് ഒടുവിൽ സമ്മതിക്കുകയായിരുന്നു.
വ്യക്തമായ നിർദ്ദേശം നൽകിയിട്ടും റെയിൽവേ ഓപ്പറേഷൻ വിഭാഗത്തിന്റെ അശ്രദ്ധയും അനാസ്ഥയുമാണ് യാത്രക്കാർക്ക് നേരിട്ട ദുരിതത്തിന് പിന്നിലെന്ന് യാത്രക്കാരുടെ വിവിധ സംഘടനകളും ആരോപിച്ചു.