ആലപ്പുഴ : എടത്വ സെന്റ്. അലോഷ്യസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പ്രതിഭാസംഗമം വിങ്സ് ഓഫ് എക്സലെന്‍സ് ഇന്ന് 1.30 ന് നടക്കും. ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. എടത്വ സെന്റ്. ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിക്കും.
യോഗത്തില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നതോടൊപ്പം നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂര്‍വ്വവിദ്യാര്‍ത്ഥി ആല്‍വിന്‍ ജോര്‍ജിനെയും അനുമോദിക്കും.
പ്ലസ് വണ്‍ പ്രവേശനം നേടിയ കുട്ടികളെ സ്വാഗതം ചെയ്യുന്ന ഫ്രഷസ് ഡേ, വിവിധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവയും നടക്കും. പ്രിന്‍സിപ്പല്‍ ജോബി പി.സി, മുന്‍ പ്രിന്‍സിപ്പല്‍ മാത്യുക്കുട്ടി വര്‍ഗ്ഗീസ്, പ്രധാനാധ്യാപകന്‍ ജിനോ ജോസഫ്, പി റ്റി എ പ്രസിഡന്റ് റ്റെസി സാബു, ഫാ. റ്റോണി ചെത്തിപ്പുഴ എന്നിവര്‍ പ്രസംഗിക്കും.