ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ലക്നൗ – ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. നിരവധിപ്പേർ സഞ്ചരിച്ചിരുന്ന ബസ്, പാൽ കയറ്റി വരികയായിരുന്ന കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

Advertisements

മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നി‍ർദേശം നൽകി.

Hot Topics

Related Articles