പാമ്പാടി കെ ജി കോളേജും ഡി ഡി യു ജി കെ വൈ ഉം ജി -ടെക്ഉം  ചേർന്ന്  സംഘടിപ്പിക്കുന്ന ജോബ് ഫൈയർ ; ജൂലൈ 13 ന് 

ന്യൂസ്‌ ഡെസ്ക് :കെ.ജി കോളേജ് പാമ്പാടിയും ഡി.ഡിയു ജി.കെ.വൈയും ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി ജൂലായ് 13ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജി-ടെക്കിൻ്റെ 249-ാമത് തൊഴിൽ മേളയാണ് കെ.ജി കോളേജ് പാമ്പാടിയിൽ രാവിലെ 930 മുതൽ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോ ഗാർത്ഥികൾക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്.30-ൽ അധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും 4 അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാം. മേളയിൽ മീഡിയ,ഐ ടി, ബാങ്കിങ്, എഡ്യൂക്കേഷൻ, ഇൻഷുറൻസ്, അക്കൗണ്ടിംഗ്,ബില്ലിംഗ്, സെയിൽസ് & മാനേജ്‌മൻ്റ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും.

Advertisements

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി. പ്ലസ് മുതൽ ഉന്നത വിദ്യാഭ്യാസമുള്ളവർക്കെല്ലാം ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷനായി http://g5.gobsbank.com എന്ന ലിങ്കിലൂടെയോ ജി-ടെക്സെന്റ്ററുകളിലൂടെയോ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അപ്‌ഡേറ്റ് ചെയ്‌ത Resume 5 കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം. സർട്ടിഫിക്കേറ്റ് കോപ്പി എന്നീ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം: +91 7559 020 024, +91 7559 020 025, +91 9388 183 944. തൊഴിൽമേളയും അനുബന്ധ സേവനങ്ങളും തുടർന്നും സൗജ ന്യമായി ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഡോ. റെനി പി വർഗീസ് (പ്രിൻസിപ്പാൾ, കെ.ജി കോളേജ്), ഡോ. തോമ സ് ബേബി (എച്ച്.ഒ.ഡി-കെമിസ്ട്രി, കെ.ജി കോളേജ്), റോയ് ജോസ് (എച്ച്.ഒ.ഡി- മാനേജ്മെന്റ് സയൻസ്, കെ.ജി കോളേജ്), റനീഷ് ജോസഫ് (ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ, കെ.ജി കോളേജ്). അൻവർ സാദിക് (മാർക്കറ്റിംഗ് മാനേജർ, ജി-ടെക് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്), അനൂപ് മോഹൻ (ഏരിയ മാനേജർ, കോട്ടയം), മറിയാമ്മ ജയ്‌സ് (ജി-ടെക്സെൻ്റർ ഡയറക്ടർ, പാമ്പാടി) എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles