ഓസി ഈസിയായി ജയിച്ചു..! സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലവിധി; വിഎസ് അച്യുതാനന്ദന്‍ 10.10 ലക്ഷം രൂപ മാനനഷ്ടം നല്‍കണമെന്ന് കോടതി

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു വിഎസിന്റെ പരാമര്‍ശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയുടോതാണ് വിധി. നഷ്ടപരിഹാരമായി ഒരു കോടി രൂപയായിരുന്നു വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടത്. കേസ് കോടതിയില്‍ ഫയല്‍ ചെയ്തപ്പോള്‍ 10,10,000 രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. നഷ്ടപരിഹാരത്തിന് പുറമെ ഇതുവരെയുള്ള ആറ് ശതമാനം പലിശയും വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടിക്ക് നല്‍കണം.

Advertisements

സോളാര്‍ കേസ് ചര്‍ച്ചയായിരുന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിപക്ഷ നേതാവിനെതിരെ 2014 ലാണ് ഉമ്മന്‍ ചാണ്ടി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. സ്വകാര്യ മാധ്യമത്തിന് വിഎസ് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന്‍ അഴിമതിക്കാരനായി പൊതുസമൂഹത്തില്‍ ചിത്രീകരിക്കപ്പെട്ടുവെന്ന് ഉമ്മന്‍ചാണ്ടി കോടതിയില്‍ നേരിട്ട് മൊഴി നല്‍കിയിരുന്നു. സത്യം ജയിച്ചെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് വിശ്വസമുണ്ടായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Hot Topics

Related Articles