മൂന്നാം ട്വന്റി 20 യിലും സിംബാവയെ തകർത്ത് ടീം ഇന്ത്യ; ഗില്ലിന്റെയും ഗെയ്ദ് വാഗിന്റെയും മികവിൽ ഇന്ത്യൻ വിജയം 23 റണ്ണിന്

ഹരാരേ: മൂന്നാം ട്വന്റി 20 യിലും സിംബാവയെ തകർത്ത് ടീം ഇന്ത്യ. 23 റണ്ണിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യ നാലു വിക്കറ്റ് നഷ്ടമാക്കി ഉയർത്തിയ 182 റണ്ണിന്റെ വിജയ ലക്ഷ്യത്തെ പിൻതുടർന്ന സിംബാവേ ആറു വിക്കറ്റ് നഷ്ടമാക്കി 20 ഓവറിൽ 159 റൺ മാത്രമാണ് എടുത്തത്. ഇതോടെ 23 റണ്ണിന്റെ ഉജ്വല വിജയമാണ് നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (36) ഗില്ലും (66) ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. 67 ൽ ജയ്‌സ്വാൾ പുറത്തായതിനു പിന്നാലെ എത്തിയ കൂറ്റനടിക്കാരൻ അഭിഷേക് ശർമ്മ (10) ടച്ച് കിട്ടാതെ 81 ൽ മടങ്ങി. പിന്നാലെ, ഗില്ലും ഗെയ്ദ് വാഗും (49) ചേർന്ന് കൃത്യമായ ഇടപെടലുകളോടെ ഇന്ത്യൻ സ്‌കോറിനെ മുന്നോട്ടു നയിച്ചു. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ഇരുവരും വീണതോടെ സഞ്ജു സാംസൺ ക്രീസിൽ എത്തി. കിട്ടിയ അവസരം നന്നായി വിനിയോഗിച്ച സഞ്ജു ഏഴു പന്തിൽ 12 റണ്ണെടുത്തു പുറത്താകാതെ നിന്നു. സിംബാവേയ്ക്കു വേണ്ടി മുഷറാബണിയും, സിക്കന്തർ റാസയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Advertisements

മറുപടി ബാറ്റിംങ് ആരംഭിച്ച സിംബാവയ്ക്ക് ആദ്യം ഒൻപത് റണ്ണിൽ സ്‌കോർ എത്തിയപ്പോൾ മധവീരെ (1) പുറത്ത്. 19 ൽ മറുമണിയും (13) ബെനറ്റും (4) തുടർച്ചയായ പന്തുകളിൽ പുറത്തായതോടെ സിംബാവേ കൂട്ടത്തകർച്ച നേരിട്ടു. കളി തിരികെ പിടിക്കാൻ പൊരുതിയ സിക്കന്തർ റാസ (15) 37 ൽ പോയതോടെ കളി വീണ്ടും കൈവിട്ട് പോകുമെന്ന സ്ഥിതിയിലായി സിംബാവേ. 39 ൽ കാംപെൽ (1) പുറത്തായതോടെ മയേഴ്‌സും (65), മഡാൺഡെയും (37) ചേർന്ന് വീണ്ടും മുന്നോട്ടു കുതിച്ച് കയറി. എന്നാൽ, മഡാൻഡെയെ വാഷിംങ്ടൺ സുന്ദർ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും കളി കയ്യിലാക്കി. വാഷിംങ്ടൺ സുന്ദർ മൂന്നും ആവേശ് ഖാൻ രണ്ടും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തിയത്.

Hot Topics

Related Articles