വൈക്കം:വൈക്കം നഗരസഭ, കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ പൂകൃഷി ആരംഭിച്ചു. പൂവേ പൊലി എന്ന പേരിൽ നടപ്പാക്കുന്ന പൂകൃഷിയുടെ ഒന്നാംഘട്ടമാണ് ഇക്കുറി നടത്തുന്നത്. അടുത്ത വർഷം പൂകൃഷി കൂടുതൽ വിപുലമായി നടക്കാൻ പദ്ധതി ആരംഭിക്കുമെന്ന് നഗരസഭ കൃഷിഭവൻ അധികൃതർ പറഞ്ഞു. വൈക്കം നഗരസഭ 13-ാം വാർഡിൽ മൂശാറയിൽ ശിവാനന്ദൻ്റെ പുരയിടത്തിൽ ആരംഭിച്ച പൂകൃഷി ബന്ദി തൈ നട്ട് നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സിന്ധു സജീവൻ, എൻ. അയ്യപ്പൻ, ബിന്ദുഷാജി, നഗരസഭ കൗൺസിലർമാരായ രാജശേഖരൻ, രേണുകരതീഷ്, രാധികശ്യാം , രാജശ്രി, ഒ. മോഹനകുമാരി, കൃഷി ഉദ്യോഗസ്ഥരായ മെയ്സൺമുരളി, വി.വി. സിജി, തൊഴിലുറപ്പ് ഓവർസിയർ സൗമ്യജനാർദ്ദനൻ തുടങ്ങിയവർ സംബന്ധിച്ചു.