ചെങ്ങന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു ; ചെറിയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ആലാ : ചെങ്ങന്നൂർ ആലായിൽ യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ബൈക്കോടിച്ചിരുന്ന യുവാവ് മരിച്ചു. പിറകിലിരുന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ അമൃതം വീട്ടിൽ ആരോമൽ ആണ് മരിച്ചത്.

Advertisements

ഒപ്പമുണ്ടായിരുന്ന ചെറിയനാട് അരിയണ്ണൂർശ്ശേരി ഗ്രാമം കോളനിയിൽ പുത്തൻ തറയിൽ വിഷ്ണു വിജയൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെ പേരിശേരി-ഓട്ടാഫീസ് റോഡിൽ നെടുവരംകോട് എസ്.എൻ. കോളേജ് ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിലെ സൂചന ബോർഡിൽ തട്ടിയ ശേഷം മതിലിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആരോമലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles