മുണ്ടക്കയം : പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയപ്പോഴാണ് പോലീസുകാരന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മനസ്സിലാകുന്നത്. സംഭവത്തെ തുടർന്ന് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒ മൊളൈസ് മൈക്കിളിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. അശ്രദ്ധമായ് ആയുധം കൈകാര്യം ചെയ്തതിനാണ് സസ്പെൻഷൻ.
കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം പാറാവ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയേറ്റത്. വെടിയൊച്ച കേട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് പോലീസ്