അനധികൃത ലൈറ്റുള്ള വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കണം; വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്നും ഹൈക്കോടതി

എറണാകുളം : ചട്ടങ്ങള്‍ ലംഘിച്ച്‌ റോഡില്‍ വാഹനമിറക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. മിക്ക ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും ബീക്കണ്‍ലൈറ്റുവെച്ചും സർക്കാർ എബ്ലം വച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കലക്ടർമാർ അടക്കമുളളവർക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍കിയിരിക്കുന്നത്.

Advertisements

സ്വന്തം വീട്ടിലേക്ക് പേകുമ്ബോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയർമാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയാണ് വേണ്ടത്. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.