കേരളത്തില്‍ നിന്നുളള നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് ; ഈ മാസം 22 മുതല്‍ 26 വരെ കൊച്ചിയില്‍

തിരുവനന്തപുരം; സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് കേരളത്തില്‍ നിന്നുളള നഴ്സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐ.സി.യു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം , ജനറല്‍ നഴ്സിംഗ്, ഐ.സി.യു അഡള്‍ട്ട്, മെഡിസിൻ ആൻഡ് സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി , ഓങ്കോളജി, ഓപ്പറേഷൻ തിയേറ്റർ , പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് അവസരം.

Advertisements

നഴ്സിംഗില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്‌സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected] ലേയ്ക്ക് 19 ന് രാവിലെ 10 നകം അപേക്ഷ നല്‍കണം. അപേക്ഷകർ മുൻപ് എസ് .എ.എം.ആർ പോർട്ടലില്‍ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്‌പോർട്ട് ഹാജരാക്കണം. ഫോണ്‍: 04712770536, 539, 540, 577


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എൻട്രൻസ്: കൂടുതല്‍ വിജയം എറണാകുളത്ത്

തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ ഏറ്റവുമധികം പേർ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് എറണാകുളത്ത് നിന്നാണ്-6568 പേർ. ആദ്യ ആയിരം റാങ്കില്‍ 170പേർ എറണാകുളത്തുകാരാണ്. ആദ്യ നൂറു റാങ്കില്‍ എറണാകുളം- 24, തിരുവനന്തപുരം-15, കോട്ടയം- 11 വിദ്യാർത്ഥികള്‍ വീതം ഉള്‍പ്പെട്ടു. ജില്ലകളില്‍ റാങ്ക് പട്ടികയിലുള്ള, ആദ്യ 1000 റാങ്കില്‍ ഉള്‍പ്പെട്ടവരുടെ എണ്ണം ഇങ്ങനെ:- തിരുവനന്തപുരം (6148/125), കൊല്ലം (4947/53), പത്തനംതിട്ട (1777/23), ആലപ്പുഴ (3085/53), കോട്ടയം (3057/99), ഇടുക്കി (981/10), തൃശൂർ (5498/108), പാലക്കാട് (3718/55), മലപ്പുറം (5094/79), കോഴിക്കോട് (4722/93), വയനാട് (815/11), കണ്ണൂർ (4238/75), കാസർകോട് (1346/21). 79,044 വിദ്യാർത്ഥികളാണ് ആദ്യ ‘കീം’ ഓണ്‍ലൈൻ പ്രവേശന പരീക്ഷയെഴുതിയത്.

നാലുമുതല്‍

പത്തുവരെ

റാങ്കുകാർ

സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ നാലുമുതല്‍

പത്തുവരെയുള്ള റാങ്കുകാർ ചുവടെ.

ആദ്യ കോട്ടയം ടി.വി.പുരം കൊട്ടാരമ്ബത്ത് വീട്ടില്‍ ജോർഡൻ ജോയി (സ്കോർ-591.6145), എറണാകുളം മരട് അയണിപേട്ട റോഡില്‍ കൈലാസം വീട്ടില്‍ ജിതിൻ ജെ ജോഷി (588.9220), തിരുവനന്തപുരം വട്ടിയൂർകാവ് സ്വാതിനഗറില്‍ അതുല്‍ പി.ടി (588.9218), പയ്യന്നൂർ അന്നൂർ റോഡ് ശ്രീഗോവിന്ദത്തില്‍ സൗരവ് ശ്രീനാഥ് (588.8435), തിരുവനന്തപുരം ബാലരാമപുരം പള്ളിച്ചല്‍ ജ്യോതിസില്‍ പ്രത്യുഷ്. പി (587.5057), എറണാകുളം മൂത്തകുന്നം പുല്ലാർകാട് എസ് നിവാസില്‍ ഗൗതം പി.എ (586.1230), എറണാകുളം കാരക്കാമുറി ആരാധനാ അപ്പാർട്ട്മെന്റ്സില്‍ ശിവറാം. എസ് (585.6887)

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.