രാജധാനിയെക്കാൾ മികച്ചത്  : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഇറക്കാൻ റെയിൽവേ 

ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ ആദ്യ പ്രോട്ടോടൈപ്പ് ഓഗസ്റ്റില്‍ പുറത്തിറക്കാൻ ഇന്ത്യൻ റെയില്‍വേ ഒരുങ്ങുകയാണ്. പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ രാജധാനി എക്‌സ്‌പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതാിരിക്കുമെന്നും വേഗത്തിലും സുഖസൗകര്യത്തിലും ഒറ്റരാത്രികൊണ്ട് യാത്രികരുടെ യാത്രാ സങ്കല്‍പ്പത്തെ തന്നെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ നിർമ്മിക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. അപ്പോള്‍, രാജധാനി എക്‌സ്പ്രസിനേക്കാള്‍ എങ്ങനെ വന്ദേ ഭാരത് സ്ലീപ്പർ മികച്ചതായിരിക്കും എന്ന് യാത്രക്കാർക്ക് സംശയം ഉണ്ടാകും. പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനില്‍ നിന്നും എന്ത് പ്രതീക്ഷിക്കാം? 

Advertisements

വേഗത


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്ദേ ഭാരത് സ്ലീപ്പർ, 160 കിലോമീറ്റർ വേഗതയുള്ള ട്രെയിനാണ്. വേഗതയേറിയ ആക്സിലറേഷനൊപ്പം വളരെപ്പെട്ടെന്ന് വേഗത കുറയ്ക്കാനും വന്ദേഭാരതിന് സാധിക്കും. ഇത് രാജധാനി എക്‌സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച്‌ ട്രെയിനിൻ്റെ ശരാശരി വേഗത വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള യാത്രാ സമയം കുറയ്ക്കുകയും ചെയ്യും. 

മികച്ച സീറ്റുകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ക്ക് രാജധാനിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ മികച്ച കുഷ്യനിംഗ് ഉള്ള ബെർത്തുകള്‍ ഉണ്ടായിരിക്കും. മികച്ച ഉറക്ക സൗകര്യത്തിനായി ഓരോ ബെർത്തിൻ്റെയും വശത്ത് അധിക കുഷ്യനിംഗ് നല്‍കാനും ഇന്ത്യൻ റെയില്‍വേ ശ്രമിക്കുന്നു. 

കുലുക്കമില്ലാത്ത യാത്ര

റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ യാത്രക്കാർക്ക് കുലുക്കമില്ലാത്ത സുഗമമായ യാത്രകള്‍ വാഗ്ദാനം ചെയ്യും, വ്യത്യസ്ത കപ്ലറുകളും ഡിസൈനും കാരണം രാജധാനി ട്രെയിനുകളേക്കാള്‍ വളരെ മികച്ചതാണ് വന്ദേഭാരത്

യാത്രക്കാരുടെ സൗകര്യം

യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ കണക്കിലെടുത്ത്, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് രാജധാനിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ യാത്രക്കാർക്ക് മുകളിലേക്കും നടുവിലേക്കും എളുപ്പത്തില്‍ പ്രവേശിക്കാൻ മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഗോവണി ഉണ്ടായിരിക്കും.

മെച്ചപ്പെട്ട അന്തരീക്ഷം

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റ്, അതിൻ്റെ ചെയർ കാർ പതിപ്പ് പോലെ, പൊടി രഹിത പരിസ്ഥിതിക്കും മികച്ച എയർ കണ്ടീഷനിംഗിനുമായി പൂർണ്ണമായും അടച്ച ഗാംഗ്‌വേകള്‍ ഉണ്ടായിരിക്കും. 

ഓട്ടോമാറ്റിക് വാതിലുകള്‍

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളില്‍ യാത്രക്കാർക്കായി ഓട്ടോമാറ്റിക് എൻട്രി & എക്സിറ്റ് ഡോറുകള്‍ ഉണ്ടായിരിക്കും, അത് ഡ്രൈവർ നിയന്ത്രിക്കുകയും കോച്ചുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് ഇൻ്റർകണക്റ്റിംഗ് ഡോറുകളും ഉണ്ടായിരിക്കും.

സുരക്ഷ

ഫ്രണ്ട്, ഇൻ്റർമീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകള്‍, ഡിഫോർമേഷൻ ട്യൂബുകളുള്ള ഫ്രണ്ട്, ഇൻ്റർമീഡിയറ്റ് കപ്ലറുകള്‍ എന്നിവ ഉപയോഗിച്ച്‌ വന്ദേഭാരതുകള്‍ കൂടുതല്‍ സുരക്ഷിതമായിരി്കകും. 

അഗ്നിബാധ തടയും

രാജധാനി ട്രെയിനുകളെ അപേക്ഷിച്ച്‌ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന് മികച്ച അഗ്നി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതർ പറയുന്നു. അഗ്നി സുരക്ഷാ സംവിധാനം EN 45545 HL3 അഗ്നി സുരക്ഷാ മാനദണ്ഡം പാലിക്കും. ട്രെയിനിലെ എല്ലാ ലോഹേതര ഘടകങ്ങളും ഈ മാനദണ്ഡം പാലിക്കുന്നു. വന്ദേ ഭാരത് സ്ലീപ്പർ, ലഗേജ് കമ്ബാർട്ടുമെൻ്റുകള്‍ക്കുള്ള ഫയർ ബാരിയർ വാള്‍ മീറ്റിംഗ് E30 ഇൻ്റഗ്രിറ്റി ഫീച്ചർ ചെയ്യുന്നു. ഇത് സലൂണിലേക്കും ക്യാബ് ഏരിയകളിലേക്കും തീ പടരുന്നത് തടയുന്നു. ചെയർ കാറുകള്‍ക്കിടയില്‍ തീ പടരുന്നത് തടയാൻ ഓരോന്നിലും ഫയർ ബാരിയർ എൻഡ് വാള്‍ ഡോർ (E15) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, അണ്ടർ ഫ്രെയിമില്‍ നിന്ന് തീ പടരുന്നത് തടയാൻ സിസ്റ്റം 15 മിനിറ്റ് വരെ അഗ്നി സമഗ്രതയും ഇൻസുലേഷനും നല്‍കുന്നു. 

ഗുണനിലവാരം കൂടിയ അസംസ്കൃത വസ്തുക്കള്‍

വന്ദേഭാരത് സ്ലീപ്പറിന്‍റെ സൈഡ് ഭിത്തികള്‍, മേല്‍ക്കൂര, ഫ്ലോർ ഷീറ്റ്, ക്യാബ് എന്നിവയ്ക്കുള്ള ഓസ്റ്റെനിറ്റിക് സ്റ്റീല്‍ ഉപയോഗിക്കുന്നു. ഇതൊക്കെക്കൊണ്ടുതന്നെ തീർച്ചയായും, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ രാജധാനി എക്‌സ്‌പ്രസിനെ അപേക്ഷിച്ച്‌ കൂടുതല്‍ സുഖകരവും യാത്രാ സൗഹൃദവുമാണെന്നും ഇത് സാധാരണക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര നല്‍കുമെന്നും ഇന്ത്യൻ റെയില്‍വേ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.