കുമരകം : കാലവർഷം കഠിനമാകുമ്പോൾ ചേർത്തല കുമരകം റോഡിൽ അപകടം പതിയിരിക്കുന്നു. ഏതാനും വർഷം മുമ്പ് ചീപ്പുങ്കൽ സ്വദേശി നട്ടുവളർത്തിയ വഴിയോര തണൽ മരങ്ങളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ടൂറിസം ഗ്രാമമായ കുമരകത്തേയ്ക്ക് എത്തുമ്പോൾ ഇരുവശങ്ങളിൽ നിന്നും വളർന്നു നിൽക്കുന്ന മരങ്ങൾ ഒരു കമാനം പോലെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഭാരം കൂടിയ ഉണങ്ങിയ വൃക്ഷ ശിഖരങ്ങൾ റോഡിലേയ്ക്ക് ഒടിഞ്ഞ് വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം ഉണങ്ങിയ വൃക്ഷശിഖരം റോഡിലേയ്ക്ക് ഒടിഞ്ഞു വീണ സമയത്ത് രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ശക്തമായി കാറ്റ് വീശുന്ന സമയത്ത് ഒട്ടുമിക്ക വാഹനങ്ങളും ദൂരെ മാറി നിർത്തി ഇട്ട് കാറ്റും മഴയും മാറിയ ശേഷമാണ് ഇതുവഴി യാത്ര തുടരുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തടിക്ക് കട്ടി കുറഞ്ഞ പാഴ്മരം ഇനത്തിലെ വൃക്ഷമായതിനാൽ ഇതിന് സാധ്യത കൂടുതലാണ്. കുമരകം ബോട്ട് ജെട്ടി മുതൽ കൈപ്പുഴമുട്ട് വരെയുള്ള പ്രദേശങ്ങളിൽ നിരവധി മരങ്ങളാണുള്ളത്
കനത്ത മഴയിൽ ഭാരം കൂടിയ വശത്തേയ്ക്ക് മരം കടപുഴകി വീണാൽ വലിയ ദുരന്തമാണ് ഉണ്ടാകുകയെന്നും തണൽ മരത്തിന്റെ ഭാരം കൂടിയ ശിഖരങ്ങൾ നീക്കം ചെയ്യണമെന്നും ഹൗസ് ബോട്ട് ഓണേഴ്സ് അസോസ്സിയേഷൻ മുൻ പ്രസിഡന്റ് ഷനേജ് ഇന്ദ്രപ്രസ്ഥം പറഞ്ഞു.