അമ്പലപ്പുഴ: മദ്യപസംഘം ബഹളം വെക്കുന്നെന്നറിഞ്ഞ് എത്തിയ പുന്നപ്ര പൊലീസ്സ് സ്റ്റേഷനിലെ സി.ഐ പ്രതാപന്ദ്രനെയും 4 പൊലീസുകാരെയുമാണ് പ്രദേശവാസികൾ മണിക്കൂറോളം തടഞ്ഞുവെച്ചത്. ഇന്നലെ രാത്രി 10 ഓടെ ആയിരുന്നു സംഭവം. ആലപ്പുഴ വണ്ടാനം മാധവ മുക്കിന് പടിഞ്ഞാറ് വിവാഹം നടക്കുന്ന വീടിനു സമീപം ഏതാനും യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പുന്നപ്ര പൊലിസ് സ്ഥലത്തെ കുരിശടിക്കു സമീപം ഇരുന്ന 2 യുവാക്കളെ ജിപ്പിൽ കയറ്റി.
ഇതു കണ്ട സമീപത്തെ വിവാഹ വീട്ടിൽ നിന്നും സ്ത്രീകൾ അടക്കമുള്ള 50 ഓളം പേരെത്തി പൊലീസ് ജീപ്പ് തടഞ്ഞു.യുവാക്കളെ കൊണ്ടുപോകാൻ പറ്റില്ലെന്ന് പറഞ്ഞ് കൂടുതൽ ആളുകൾ എത്തിയതോടെ സംഘർഷമായി. മറ്റു സ്റ്റേഷനുകളിൽ നിന്നും വിവരം അറിഞ്ഞ് കൂടുതൽ പൊലീസ് എത്തി നാട്ടുകാരെ മാറ്റിയ ശേഷം രണ്ടു യുവാക്കളെയും കയറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഘർഷത്തിൽ 2 ജീപ്പുകളുടെ ചില്ലുകൾ തകർത്തെന്നും, 3 പൊലീസുകാർക്ക് പരിക്കേറ്റെന്നും പുന്നപ്ര പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ പരിക്കേറ്റ ഹോം ഗാർഡ് പീറ്ററെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഘർഷം ഉണ്ടാക്കിയ നാലു പേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പ്രദേശത്ത് സംഘർഷ സാദ്ധ്യത നിലനിൽക്കുന്നു.