ബിജെപി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയകുഴപ്പത്തിന്റെയും ചങ്ങല പൊട്ടി; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി 

ന്യൂഡല്‍ഹി: ബിജെപി കൂട്ടിക്കെട്ടിയ ഭയത്തിന്റെയും ആശയകുഴപ്പത്തിന്റെയും ചങ്ങല പൊട്ടിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് രാഹുലിൻറെ പ്രതികരണം. കർഷകർ, യുവാക്കള്‍, തൊഴിലാളികള്‍, വ്യവസായികള്‍, തൊഴിലുടമകള്‍ എന്നിങ്ങനെ എല്ലാവിഭാഗം ജനങ്ങളും സ്വേച്ഛാധിപത്യത്തെ നശിപ്പിച്ച്‌ നീതിയുടെ ഭരണം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു. പൊതുജനങ്ങള്‍ അവരുടെ ജീവിതപുരോഗതിക്കും ഭരണഘടനയുടെ സംരക്ഷണത്തിനുമായി ഇന്ത്യയ്ക്കൊപ്പം നിന്നു, അദ്ദേഹം എക്സില്‍ കുറിച്ചു.തിരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിക്ക് തള്ളിക്കളയാൻ കഴിയാത്ത പാഠങ്ങളുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷ പ്രചാരണം മുതലായവ ബിജെപിക്ക് ജനങ്ങളുടെയിടയില്‍ അപ്രീതിക്ക് കാരണമായെന്ന് അദ്ദേഹം വിമർശിച്ചു.

Advertisements

വർത്തമാനകാലത്തെ മെച്ചപ്പെടുത്തുകയും ശോഭനമായ ഭാവിക്കായി വ്യക്തമായ രൂപരേഖ തയ്യാറാക്കുകയും ചെയ്യുന്ന പോസിറ്റീവ് രാഷ്ട്രീയമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും യുവ ഇന്ത്യയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും വൻനേട്ടമുണ്ടായപ്പോള്‍ എൻഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി നേരിട്ടു. 13-ല്‍ 10 സീറ്റുകളിലും ഇന്ത്യ സഖ്യ പാർട്ടികള്‍ വിജയിച്ചപ്പോള്‍ രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്ക്ക് വിജയിക്കാനായത്. ഒരിടത്ത് സ്വതന്ത്രസ്ഥാനാർഥിയും വിജയിച്ചു. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Hot Topics

Related Articles