വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ യുവതി മരിച്ചു : മരിച്ചത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി 

കൊച്ചി: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടില്‍ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 3.15-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ വേങ്ങൂർ പഞ്ചായത്തില്‍മാത്രം മഞ്ഞപ്പിത്തം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. 

Advertisements

കഴിഞ്ഞ 75 ദിവസത്തിലധികമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അഞ്ജന. അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയില്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരില്‍ നിന്നടക്കം ധനസമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം കണ്ടെത്തിയിരുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തിലെ 240-ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവരും മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്നു.  ഭർത്താവ്: ശ്രീകാന്ത്. പിതാവ്: ചന്ദ്രൻ. മാതാവ്: ശോഭ ചന്ദ്രൻ. സഹോദരി: ശ്രീലക്ഷ്മി.

Hot Topics

Related Articles