താഴത്തങ്ങാടി:പുതിയ കാലത്തെ മാറുന്ന ലോകവുമായി ഏറ്റവുമധികം ബന്ധപ്പെട്ടിരിക്കുന്നവരാണ് വിദ്യാർത്ഥികൾ. സാങ്കേതികവിദ്യയുടെ സഹായത്തോടെയും മറ്റും ലോകത്ത് അനുദിനം വരുന്ന മാറ്റങ്ങളെ മനസിലാക്കുന്നവരും അവയോട് പൊരുത്തപ്പെടുന്നവരുമാണ് അവര്‍.പുതിയ മാറ്റങ്ങൾക്കൊപ്പം വിദ്യാർത്ഥികളും ഉയർന്ന് ചിന്തിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. താഴത്തങ്ങാടി മുസ്ലിം ജമാഅത്തിന്റെ അഭിമുഖത്തിൽ നടന്ന മെറിറ്റ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന അറിവുകള്‍ അക്കാദമിക സമൂഹത്തിൽ മാത്രം ഒതുങ്ങി നിൽക്കരുത്. അവയുടെ ജനാധിപത്യവത്കരണം സാധ്യമാക്കാന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കഴിയണം എന്നും അദ്ദേഹം പറഞ്ഞു.ക്യാമ്പസിനകത്ത് വിദ്യാർത്ഥി സംഘടന പ്രവർത്തനങ്ങളിലെ ജനാധിപത്യവിരുദ്ധ മനോഭാവങ്ങൾ തിരിച്ചറിയണമെന്ന് ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.ആധിപത്യ മനോഭാവത്തോടെ നിയമം കയ്യിലെടുത്ത് സഹപാഠി ക്കും ,പഠിപ്പിക്കുന്ന അധ്യാപകർക്കും നേരെ തിരിയുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിൽ അനുമോദന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം യന്ത്രങ്ങളുടെ ഭാഷ മാത്രം മനസ്സിലാകുന്ന ഒരു വിഭാഗം ജനങ്ങളെ സൃഷ്ടിക്കുകയല്ല എന്നും, ശരിയായ വിദ്യാഭ്യാസംകൊണ്ട് നേടേണ്ടത് സംസ്ക്കാരമാണന്നും ഹൃദയത്തിന്റെയും,സ്നേഹത്തിന്റെയുംകാരുണ്യത്തിന്റെയും, ഭാഷകൂടി നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉൾക്കൊള്ളണമെന്ന് അവാർഡ് വിതരണം ചെയ്തുകൊണ്ട് ഇമാം സദക്കത്തുല്ല അദനി ഉദ്ബോധിപ്പിച്ചു. ജമാഅത്ത് പ്രസിഡൻറ് കെ കെ മുഹമ്മദ് സാലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ഇമാം ജുബൈർ അദനി,ട്രഷറർ അഷ്റഫ് ചാത്തൻകോട്,വൈ: പ്രസിഡണ്ട് സി എം യൂസഫ്,ജമാഅത്ത് കമ്മറ്റി മെമ്പർമാരായ നൂറുദ്ധീൻ മേത്തർ,ബഷീർ മേത്തർ,റാഷിദ് കുമ്മനം,അഫ്സൽ റഹ്മാൻ,ഈസാ കുട്ടി,ശിഹാബുദ്ധീൻ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.ജോ: സെക്രട്ടറി അൻവർ പാഴൂർ കൃതജ്ഞത രേഖപ്പെടുത്തി.