തിരുവല്ലയിൽ പെട്രോൾ പമ്പിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ ഗുണ്ടാ സംഘം; പമ്പ് ജീവനക്കാരന് കുത്തേറ്റു; ചക്കുളത്ത് കാവ് സ്വദേശിയായ പ്രതി പിടിയിൽ: വീഡിയോ കാണം

തിരുവല്ല: ഇടിഞ്ഞില്ലത്ത് പെട്രോൾ പമ്പിൽ ഗുണ്ടാ ആക്രമണം. ബൈക്കിലെത്തിയ ഗുണ്ടാ സംഘം പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. പെട്രോൾ പമ്പു ജീവനക്കാരന് കുത്തേറ്റു. വേങ്ങൽ സ്വദേശി അഖിൽ രാജിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാ സംഘാംഗമായ ചക്കുളത്ത് കാവ് സ്വദേശി ശ്രീലാലിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഒരാളെ ജീവനക്കാർ പിടികൂടി പൊലീസിനു കൈമാറി. തിങ്കളാഴ്ച അർദ്ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ ശ്രീലാലും സുഹൃത്തും കുപ്പിയിൽ പെട്രോൾ നൽകണമെന്നു പമ്പ് ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് നിർദേശമുള്ളതിനാൽ കുപ്പിയിൽ പെട്രോൾ നൽകാനാവില്ലെന്നായിരുന്നു നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു, പമ്പ് ജീവനക്കാരും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്നു പ്രതികൾ കയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് ജീവനക്കാരനെ കുത്തുകയായിരുന്നു. കുത്തേറ്റയാളെ ഉടൻ തന്നെ ജീവനക്കാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീലാലിനെ പമ്പ് ജീവനക്കാർ ചേർന്ന് പിടികൂടി. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ പമ്പ് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Hot Topics

Related Articles