എടപ്പാള്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻറെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്. ഈ മാസം 21ന് വിവാഹം നടത്താനിരുന്നതാണ്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ അവധിക്ക് വന്നത്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ.
Advertisements