തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് 700 മീറ്റർ അകലെ നിന്ന്

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കാനിറങ്ങി കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിയെ കാണാതായ സ്ഥലത്തു നിന്നും 700 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപ്പറമ്പ് കനാലിലാണ് മാരാമുട്ടം സ്വദേശി ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തോളമായി മൃതദേഹം കണ്ടെത്താൻ അഗ്നിരക്ഷാ സേനയും പൊലീസും നഗരസഭ ജീവനക്കാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് തിരച്ചിൽ തുടരുന്നതായി നേവിയുടെ സംഘവും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisements

Hot Topics

Related Articles