കുറ്റൂർ : നൂറ്റാണ്ടുകളോളം സമുദായം പിന്തുടരുന്ന ക്നാനായ തനിമയെ കാത്തു പരിപാലിക്കുന്നതിൽ യുവ ക്നാനായ സമുഹം തീഷ്ണത വച്ചു പുലർത്തണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം പറഞ്ഞു. യുവജന ദിനാഘോഷത്തടനുബദ്ധിച്ച് കുറ്റൂർ സെൻ്റ്മേരീസ് മലങ്കര ക്നാനായ കത്തോലിക്ക പള്ളിയിൽ സംഘടിപ്പിച്ച ക്നാനായ കാത്തലിക് യൂത്ത് ലീഗ് മലങ്കര ഫൊറോന തല പ്രവർത്തനോൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് നീതി ലഭിക്കുന്നതിനായും യുവജനത ഉണർന്ന് പ്രവർത്തിക്കണം അദ്ദേഹം കൂട്ടിച്ചേർത്തു ഫൊറോന പ്രസിഡൻ്റ് എബ്രഹാം നെടിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് കെ.സി വൈ.ൽ കോട്ടയം അതിരൂപത ഭാരവാഹികൾക്ക് സ്വീകരണം നല്കി. മലങ്കര ഫൊറോന വികാരി ഫാദർ റെനികട്ടേൽ മുഖ്യപ്രഭാഷണം നടത്തി. ഫാദർ റ്റിനീഷ് പിണർക്കായിൽ, ഫാദർ ജിതിൻ തെക്കേകരോട്ട്, ഫാദർ ജെയിംസ് പട്ടത്തേട്ട്, ജോണിസ് സ്റ്റീഫൻ, ഷെല്ലി ആലപ്പാട്ട്, ജിമ്മി തോമസ് കൊച്ചുപറമ്പിൽ, സിസ്റ്റർ പൂർണിമ, സോനു ജോസഫ് ചക്കാലത്തറ, മേഘ കൊച്ചുമോൻ, എബ്രഹാം പരുത്തി മൂട്ടിൽ ,മിക്ക എലിസബേത്ത് മാത്യംഎന്നിവർ പ്രസംഗിച്ചു.