ബിഡിജെഎസ് വോട്ട് യുഡിഎഫിന്: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു

കോട്ടയം : കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം അമ്ബിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫായിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പില്‍ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ എല്‍ഡിഎഫിനൊപ്പം യുഡിഎഫിനും എഴംഗങ്ങളുടെ വോട്ട് ലഭിച്ചു. വാരണാധികാരി നറുക്കെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് യുഡിഎഫിന് ആശ്വാസമായത്. പഞ്ചായത്തില്‍ ബിജെപിക്കും മൂന്നംഗങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇരു മുന്നണികള്‍ക്കും വോട്ട് രേഖപ്പെടുത്തിയില്ല.

Advertisements

Hot Topics

Related Articles