വൈക്കം റോട്ടറി ക്ലബ്ബ്‌ഭാരവാഹികൾ സ്ഥാനമേറ്റു

വൈക്കം : റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ഹെറിറ്റേജ് പ്ലാസ്സ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ചു സ്ഥാനമേറ്റു മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ പി രാമചന്ദ്രൻ നായർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ്‌ ജെറി ചെറിയാൻ അധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്ക് അസിസ്റ്റന്റ് ഗവർ ണർ എസ് ഡി സുരേഷ്ബാബു സത്യവാചകം ചൊല്ലികൊടുത്തു. മുൻ റോട്ടറി ഗവർണർ ഈ കെ.ലൂക്ക് സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉൽഘാടനകർമ്മം നിർവ്വഹിച്ചു. 43വർഷംപൂർത്തിയാക്കിയ ക്ലബ്ബിന്റെ പുതിയഭാരവാഹികളായി ബോബി കുപ്ളികേട്ട് -പ്രസിഡന്റ്‌ ഷിജോ മാത്യു -സെക്രട്ടറി, ജോസഫ് തയ്യിൽ -ട്രഷറർ എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റിയ്യും ചുമതലയേറ്റു. എൻ.ഷൈൻകുമാർ,ജെയിംസ് പാലക്കാൻ, അഡ്വ ശ്രീകാന്ത് സോമൻ,വര്ഗീസ് പുത്തനങ്ങാടി, അഡ്വ വിവേക് ഫ്രാൻസിസ്, രഞ്ജിത് ജോർജ്, ഗൗതംസുരേഷ്ബാബു , മാത്യു യോഗ്യവീട് എന്നിവർപ്രസംഗിച്ചു. വൈസ് പ്രസിഡന്റ്‌ സണ്ണി കുര്യാക്കോസ് സ്വാഗതവും സെക്രട്ടറി ഷിജോമാത്യു കൃതജ്ഞതയും പറഞ്ഞു.

Advertisements

Hot Topics

Related Articles