സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു; തീരുമാനം കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ മാറ്റിവച്ചു. അടുത്ത മാസം മലപ്പുറം മഞ്ചേരിയില്‍ നടത്താന്‍ തീരുമാനിച്ച പോരാട്ടങ്ങളാണ് മാറ്റി വച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Advertisements

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെയായിരുന്നു ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ നടത്താന്‍ നേരത്തെ എഐഎഫ്എഫ് തീരുമാനിച്ചിരുന്നത്. കോവിഡ് സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഫെബ്രുവരി മൂന്നാം വാരത്തില്‍ പുതിയ തീയതി സംബന്ധിച്ച് തീരുമാനം എടുക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അധികൃതര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Hot Topics

Related Articles