മലപ്പുറം: പൊലീസിനെ അക്രമിച്ച കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെ യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Advertisements