കോട്ടയം: നഗരമധ്യത്തിൽ ശാസ്ത്രി റോഡിൽ കാറിനു മുകളിൽ മരം വീണു. ശാസ്ത്രി റോഡിന്റെ ഇറക്കത്തിൽ മൈഫോൺസ് ഷോറൂമിന്റെ മുന്നിലാണ് അപകടം ഉണ്ടായത്. ഇതുവഴി കടന്നു പോയ നാനോ കാറിന്റെ മുകളിലാണ് മരം വീണത്. അപകടത്തിൽ കാറിന്റെ മുന്നിലെ ചില്ല് തകർന്നിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ല. മരം വീണതിനെ തുടർന്ന് ശാസ്ത്രി റോഡിൽ ഗതാഗതവും തടസപ്പെട്ടു.
Advertisements