ആലപ്പുഴ :
10 ഓളം ടോറസ് ലോറികളുടെ ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ ആലപ്പുഴ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം ഗോപുരത്തിൽ ജി. എസ് സേതു (29), കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്ത് (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന ടോറസുകളുടെ ബാറ്ററി മോഷണം നടത്തിയ പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇവർ. കഴിഞ്ഞ ദിവസം രാത്രി വീയപുരം ഇരതോട് ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരുന്ന 4 ടിപ്പറിൻ്റെ ബാറ്ററികൾ മോഷണം പോയ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
കോട്ടയം പത്തനംതിട്ട ജില്ലകളിലെ തിരുവല്ല, കീഴുവായ്പൂര്, ചങ്ങനാശേരി, തൃക്കൊടിത്താനം സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങി നിൽക്കുന്നവരുമാണ് പ്രതികൾ.