പത്തനംതിട്ട : പത്തനംതിട്ടയില്‍ എസ്ഐക്ക് എസ്പി വക ഇമ്ബോസിഷൻ. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് വനിതാ എസ്ഐക്ക് ഇമ്ബോസിഷൻ എഴുതാൻ നിർദ്ദേശം നല്‍കിയത്. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്പി ചോദിച്ച ചോദ്യത്തിന് എസ് ഐ മറുപടി നല്‍കിയില്ല. പുതിയ ക്രിമിനല്‍ നിയമവ്യവസ്ഥയായ ബിഎൻഎസിലെ ഒരു സെക്ഷനെ കുറിച്ചായിരുന്നു ചോദ്യം. തുടർന്നാണ് ഇമ്ബോസിഷൻ എഴുതി മെയില്‍ അയക്കാൻ എസ്പി നിർദ്ദേശം നല്‍കിയത്. എസ് ഐ ഉടൻ ഇമ്ബോസിഷൻ എഴുതി അയക്കുകയും ചെയ്തു. സംഭവം സേനയ്ക്കുള്ള വ്യപകമായ ചര്‍ച്ചയ്ക്ക് ഇടയാക്കി എന്നാണ് വിവരം.
Advertisements