പള്ളം : പള്ളം ബോർമ്മക്കവല അട്ടിക്കടവിൽ മരം വീണ് വാഹനങ്ങൾ തകർന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മരം വീണ് ഒരു വാഹനം പൂർണമായി തകർന്നു. അറുപതിൽ പ്രദീപിൻ്റെ വാഹനം പൂർണമായും തകർന്നു. രാജീവിൻ്റെ ഓട്ടോറിക്ഷയും തകർന്നു. രാജീവ് ഓട്ടോറിക്ഷ പാർക്ക് ചെയ്ത ശേഷം രാജീവ് വരുന്നതിനിടെയാണ് മരം വീണത്. അപകടത്തിൽ മുന്ന് വാഹനങ്ങൾ ആണ് തകർന്നത്. പ്രദേശത്ത് നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. മരം വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകുന്നതിന് കാലതാമസം നേരിടുന്നതായി ആരോപണം ഉണ്ട്.
Advertisements