ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം മങ്ങാട്ട് രാജു എം കുര്യൻ്റെയും നിർമ്മലയുടെയും 45-ാം വിവാഹ വാർഷികത്തോടനുബന്ധിച്ച് ആശ്രയയുമായി ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ .ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർപ്പുക്കര പഞ്ചായത്ത് പ്രസിഡൻ്റ് ദീപ ജോസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളജ് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ലത ബാബുക്കുട്ടി, പി.എ ജേക്കബ്, പി.വി ചെറിയാൻ, എം സി ജോസഫ് , രാജു എം കുര്യൻ, റോയി എം കുര്യൻ, സിസ്റ്റർ ശ്ലോമോ, ജോസഫ് കുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കിറ്റ് കൊടുക്കുന്നതിൽ 54 മാസം പൂർത്തീകരിച്ചു.