വടവാതൂർ ഡമ്പിങ് യാർഡിൽ തീ പിടുത്തം; മാലിന്യത്തിന് തീ പിടിച്ചു; തീയണയ്ക്കാൻ ശ്രമം തുടർന്ന് അഗ്നിരക്ഷാ സേന

കോട്ടയം: വടവാതൂർ ഡമ്പിംങ് യാർഡിൽ തീ പിടുത്തം. തീ പടർന്നു പിടിച്ചത് പ്രദേശത്ത് പരിഭ്രാന്തി പടർത്തി. അഗ്നിരിക്ഷാസേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. പത്തു വർഷത്തിലേറെയായി നാട്ടുകാരുടെ സമരത്തെ തുടർന്നു ഡമ്പിംങ് യാർഡ് അടച്ചിട്ടിരിക്കുകയാണ്.

Advertisements

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഡമ്പിംങ് യാർഡിൽ തീ പടർന്നു പിടിച്ചത്. തീയും പുകയും ശ്രദ്ധയിൽവന്നതോടെ നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ സേനയിലും പൊലീസിലും വിവരം അറിയിച്ചത്. ഇതേ തുടർന്നു അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തി പൂട്ട് പൊളിച്ച് അകത്തു കയറിയാണ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡമ്പിംങ് യാർഡിൽ കൂടിക്കിടന്ന പഴയ മാലിന്യത്തിനാണ് തീ പടർന്നു പിടിച്ചതെന്നാണ് ലഭിക്കുന്ന സൂചന. തീ പിടിക്കാനുണ്ടായ കാരണം എന്താണ് എന്നു വ്യക്തമായിട്ടില്ല. എന്നാൽ, തീ ആളിപ്പടർന്നത് പഴയ മാലിന്യത്തിനുള്ളിൽ നിന്നായത് കൊണ്ടു തന്നെ തീ പടർന്നത് എങ്ങിനെയാണ് എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Hot Topics

Related Articles