മസ്‌കത്തിൽ ഷിയാ പള്ളിയ്ക്കു സമീപം വെടിവയ്പ്പ്; ഒൻപത് പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

മസ്‌കത്ത്: ഒമാൻ മസ്‌കത്ത് വാദി അൽ കബീറിലെ പള്ളിക്ക് സമീപമുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 9 ആയി. പോലീസുകാരനും അഞ്ച് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് അക്രമികളെയും വധിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. 28 പേർക്കാണ് പരിക്കേറ്റത്. ഇതിലും ഇന്ത്യക്കാരുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും അന്വേഷണം ആരംഭിച്ചതായും ഒമാൻ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഒമാൻ പൊലീസ് എക്‌സിൽ കുറിച്ചു.

Advertisements

വാദി അൽ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ദിവസങ്ങളായി ഇവിടെ മുഹറം പ്രമാണിച്ചള്ള ആചാരങ്ങൾ നടന്നു വരികയാണ്. നിരവധി പേർ ഈ സമയം പള്ളിക്കകത്തും സമീപത്തും ഉണ്ടായിരുന്നു. വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നും വ്യക്തമല്ല.
സോഷ്യൽമീഡിയകളിലൂടെയോ മറ്റ് വഴികളിലൂടെയോ ആക്രമണവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.