പതിവായി രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കൂ; അറിയാം ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, ബി6, കെ, ഫോളേറ്റ്, മാംഗനീസ്, സെലീനിയം, നാരുകള്‍, ഇരുമ്ബ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയതാണ് വെളുത്തുള്ളി. ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

Advertisements
  1. പ്രതിരോധശേഷി

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി പതിവായി രാവിലെ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

  1. രക്തസമ്മര്‍ദ്ദം

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെളുത്തുള്ളിയിലെ അല്ലിസിൻ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. കൊളസ്ട്രോള്‍

രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കും.

  1. ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും

വെളുത്തുള്ളിയില്‍ സെലീനിയം, വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകള്‍ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.

  1. ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വയറിലെ അണുബാധകള്‍ ചെറുക്കുന്നതിനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

  1. ശ്വാസകോശാരോഗ്യം

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

  1. ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Hot Topics

Related Articles