യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടന സമീക്ഷയുടെ വാർഷികം നടത്തി; സമീക്ഷ യുകെ ക്കു പുതിയ നേതൃത്വം

ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യു.കെ യുടെ അഞ്ചാം വാർഷികസമ്മേളനം ജനുവരി 22 ശനിയാഴ്ച നടന്നു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജൻ സമ്മേളനം ഉത്ഘാടനം ചെയ്തു .സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂർ എം.എൽ.എ യുമായ ്‌കെ.കെ ശൈലജ ടീച്ചർ , സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എക്‌സ്സൈസ് മന്ത്രിയും ആയ എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ സമ്മേളനത്തിൽ വിശിഷ്ടാതിഥികൾ ആയി പങ്കെടുത്തു.

Advertisements

23 ഓളം ബ്രാഞ്ചുകളിൽ നിന്നായി 110 പ്രതിനിധികൾ ആണ് ഓൺലൈൻ ആയി നടന്ന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, സാമ്പത്തിക റിപ്പോർട്ടിന്മേലും ചർച്ച നടത്തി. ഇബ്രാഹിം വാക്കുളങ്ങര , സീമ സൈമൺ എന്നിവർ ചേർന്ന് ചർച്ചകൾ നിയന്ത്രിച്ചു. ചർച്ചകളിൽ സമീക്ഷ യുകെയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കു ശക്തിയേകുന്ന നിർദ്ദേശങ്ങൾ ഉയർന്നു വന്നു . 13 പ്രമേയങ്ങൾ ആണ് വിവിധ ബ്രാഞ്ചുകളിൽ നിന്നും അവതരിപ്പിച്ചത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചർച്ചകൾക്ക് ശേഷം പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് നാഷ്ണൽ സെക്രട്ടറി ദിനേശ് വെള്ളാപള്ളിയും പ്രസിഡന്റ് സ്വപ്ന പ്രവീണും മറുപടികൾ നൽകി. റിപ്പോർട്ടുകളും പ്രമേയങ്ങളും സമ്മേളനം പാസ്സാക്കി .അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു . പ്രസിഡന്റ് : ശ്രീകുമാർ ഉള്ളപ്പിള്ളിൽ, വൈസ്പ്രസിഡന്റ്: ഭാസ്‌കർ പുരയിൽ, സെക്രട്ടറി: ദിനേശ് വെള്ളാപ്പള്ളി, ജോയിൻറ് സെക്രട്ടറി: ചിഞ്ചു സണ്ണി, ട്രഷറർ: രാജി ഷാജി, സെക്രട്ടറിയേറ്റ് മെമ്പർമാർ : ശ്രീജിത്ത് ജി, ജോഷി ഇറക്കത്തിൽ, ഉണ്ണികൃഷ്ണൻ ബാലൻ, മോൻസി തൈക്കൂടൻ, നാഷണൽ കമ്മറ്റി മെമ്പർമാർ: സ്വപ്ന പ്രവീൺ, അർജ്ജുൻ രാജൻ, ബൈജു നാരായണൻ, രെഞ്ചു പിള്ളൈ, ദിലീപ് കുമാർ, ബിപിൻ മാത്യു, ജിജു നായർ, ടോജിൻ ജോസഫ്, മിഥുൻ സണ്ണി, നെൽസൺ പീറ്റർ, ജിജു സൈമൺ, ശ്രീകാന്ത് കൃഷ്ണൻ ( ഐ.ടി സപ്പോർട്ട്) എന്നിവരാണ് ഭാരവാഹികൾ.

ഇബ്രാഹിം വാക്കുളങ്ങരയുടെ നന്ദി പ്രകാശനത്തിന് ശേഷം , ഈസ്റ്റ് ഹാം ബ്രാഞ്ച് സെക്രട്ടറി അർജുന്റെ ആവേശോജ്ജലമായ മുദ്രാവാക്യം വിളികളോടെ സമ്മേളനം സമാപിച്ചു . സമ്മേളനത്തിൽ ഉയർന്നു വന്ന നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി വളരെ ശക്തമായി മുന്നോട്ടു പോകുവാൻ പുതിയ ഭരണസമിതിക്കു എല്ലാവരുടെയും പിന്തുണ ഉണ്ടാവണം എന്ന് നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, പ്രസിഡൻറ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവർ അഭ്യർത്ഥിച്ചു.

Hot Topics

Related Articles