കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ ജൂലൈ 18 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മന്നത്ത്കടവ്, ഈസ്റ്റ്വെസ്റ്, മുളയ്ക്കാന്തുരുത്തി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന പറപ്പാട്ടുപടി ട്രാൻസ്ഫോർമറിൻ്റെ പരിധിയിലുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മാത്തൂർപടി, ക്രീപ്പ് മില്ല്,ആറാണി, വട്ടക്കാവ് ട്രാൻസ്ഫോർമറകളിൽ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Advertisements