കാഞ്ഞിരപ്പള്ളി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യദിനമായി ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ആനിത്തോട്ടം നല്ല ഇടയൻ ആശ്രമത്തിൽ അനുസ്മരണ പരിപാടികൾ നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി പി എ ഷമീർ ഉദ്ഘാടനം ചെയ്തു. നല്ല ഇടയൻ ആശ്രമം മദർ സുപ്പീരിയർ സിസ്റ്റർ ആൻസിറ്റ് എസ് എ ബി എസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി ജീരാജ്, ഡിസിസി ജനറൽ സെക്രട്ടറി റോണി കെ ബേബി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കാഞ്ഞിരപ്പള്ളി സെൻട്രൽ കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് സുനിൽ തേനംമാക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിനാസ് കിഴക്കയിൽ, ഒ എം ഷാജി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, മാത്യു കുളങ്ങര, ദിലീപ് ചന്ദ്രൻ, അജ്മൽ പാറയ്ക്കൽ, എം കെ ഷെമീർ, ബ്ലോക്ക് പഞ്ചായത്തംഗം ഡാനി ജോസ്, കെ എസ് യു ജില്ലാ സെക്രട്ടറി സൈദ് എം താജു, ജാൻസി കിഴക്കേത്തലക്കൽ, നസീമ ഹാരിസ്, അൻവർഷാ കോനാട്ടു പറമ്പിൽ, സക്കീർ കാട്ടുപ്പാറ, ഷാജി ആനിത്തോട്ടം, ഫസിലി കോട്ടവാതിൽക്കൽ, സഫറുള്ളാ ഖാൻ, സക്കീർ ഹുസൈൻ, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, ഫൈസൽ തേനംമ്മാക്കൽ എന്നിവർ പ്രസംഗിച്ചു.