ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംങ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി; അപകടത്തിൽ കിടങ്ങൂർ സ്വദേശിയായ കരാറുകാരന് പരിക്ക്

ഏറ്റുമാനൂർ: പാലാ റോഡിൽ നിയന്ത്രണം വിട്ട കാർ വെയിറ്റിംങ് ഷെഡിലേയ്ക്കു ഇടിച്ച് കയറി യാത്രക്കാരനു പരിക്ക്. അപകടത്തിൽ കാറോടിച്ചിരുന്നു കിടങ്ങൂർ സ്വദേശി കാക്കനാട്ട് സിറിയക് തോമസിനാണ് പരിക്കേറ്റത്. ഏറ്റുമാനൂർ പാല റോഡിൽ കിസ്മത്ത്പടിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടുകൂടിയാണ് അപകടം.

Advertisements

ഏറ്റുമാനൂർ ഭാഗത്തുനിന്നും കിടങ്ങൂരിലേയ്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ കിസ്മത്ത് പടിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ബസ് നോക്കി യാത്രക്കാരൻ നിൽക്കുന്നുണ്ടായിരുന്നു. കാറിന്റെ വരവ് കണ്ടു ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു ഉള്ളിലേക്ക് ഇടിച്ചു കയറിയ കാർ സമീപത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ കോൺട്രാക്ടർ കൂടിയായ സിറിയക് തോമസിന്റെ തലയ്ക്കു പരിക്കേറ്റു സീറിയക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ചു വെയിറ്റിങ് ഷെഡ് പൂർണമായും നശിച്ചു. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. ഏറ്റുമാനൂർ പൊലീസ് അപകട സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Hot Topics

Related Articles