ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍; ഗുലാംനബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷണ്‍; നാല് മലയാളികള്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: രാജ്യത്ത് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പദ്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. അന്തരിച്ച സംയുക്തസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പത്മവിഭൂഷണ്‍. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിനും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്ക്കും പത്മഭൂഷന്‍. യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാണ്‍ സിങ്ങിന് പത്മ വിഭൂഷന്‍. സൈറസ് പൂനവാല, ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല എന്നിവരടക്കം 17 പേര്‍ക്ക് പദ്മഭൂഷണ്‍ പുരസ്‌കാരങ്ങളുണ്ട്.

Advertisements

4 മലയാളികള്‍ക്ക് പത്മശ്രീ ലഭിച്ചു. ശോശാമ്മ ഐപ്പ് (കൃഷി, മൃഗസംരക്ഷണം), ശങ്കരനാരായണ മേനോന്‍ ചുണ്ടയില്‍ (കായികം), പി.നാരായണകുറുപ്പ് (സാഹിത്യം, വിദ്യാഭ്യാസം), കെ.വി. റബിയ (സാമൂഹികസേവനം). അത്ലിറ്റ് നീരജ് ചോപ്ര, ഗായകന്‍ സോനു നിഗം എന്നിവരടക്കം 107 പേര്‍ക്ക് പദ്മശ്രീ ലഭിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിങിനും പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. സാഹിത്യം, വിദ്യാഭ്യാസം മേഖലയില്‍ യുപിയില്‍ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷണ്‍ മരണാനന്തര ബഹുമതിയായി കിട്ടി. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രഭ ആത്രേയാണ് പദ്മവിഭൂഷണ്‍ ലഭിച്ച മറ്റൊരാള്‍.

Hot Topics

Related Articles