ഉഴവൂർ വിജയൻ സ്‌മാരക പുരസ്കാരം വി.എം. സുധീരന് ; പുരസ്കാര ദാനം ജൂലൈ 23ന് 

കോട്ടയം: 2024 ലെ ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം മുൻ നിയമസഭ സ്പീക്കറും, മന്ത്രിയും, എം.പിയുമായിരുന്ന വി.എം. സുധീരന് സമ്മാനിക്കുവാൻ ഉഴവൂർ വിജയൻ സ്മാരക പുരസ്കാര സമിതി തീരുമാനിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ: സിറിയക് തോമസ് അദ്ധ്യക്ഷ നായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും പ്രശസ്തി പത്രവും പ്രശസ്ത ശില്പി രൂപ കല്പന ചെയ്ത ശില്പവും ആണ് അവാർഡ്.

Advertisements

ഉഴവൂർ വിജയന്റെ ഏഴാമത് ചരമവാർഷിക ദിനമായ ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10.30ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡൻ്റ്  ബെന്നി മൈലാടൂരിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.സി.പി അഖിലേന്ത്യാ വർക്കിംഗ് പ്രസിഡന്റും സംസ്ഥാന പ്രസിഡൻറുമായ പി.സി. ചാക്കോ,  വി.എം. സുധീരന് ഉഴവൂർ വിജയൻ സ്മാരക പുരസ്‌കാരം സമ്മാനിക്കും. സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണവും,  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ., തോമസ് കെ. തോമസ് എം. എൽ.എ., ഡോ. സിറിയക് തോമസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗവും വി.എം. സുധീരൻ മറുപടി പ്രസംഗവും നടത്തും. എൻ.സി.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പുരസ്ക്‌കാര ജേതാവിനെ പരിചയപ്പെടുത്തും. സംസ്ഥാന നേതാക്കന്മാരായ പി.എം. സുരേഷ് ബാബു, രാജൻ മാസ്റ്റർ, ലതിക സുഭാഷ്, പി.ജെ. കുഞ്ഞുമോൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, ബി. ജയകുമാർ, റ്റി.വി. ബേബി, കാണക്കാരി അരവിന്ദാക്ഷൻ,  എസ്.ഡി. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിക്കും. ജനറൽ കൺവീനർ സാബു മുരിക്കവേലി സ്വാഗതവും കൺവീനർ നിബു ഏബ്രഹാം നന്ദിയും പറയും. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ സംസ്ഥാന സെക്രട്ടറി സംഘടന ചുമതല ജനറൽ സെക്രട്ടറി കെ.ആർ. രാജൻ ,  സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ച ക്കോട്ടിൽ , ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ , ജനറൽ കൺവീനർ സാബു മുരിക്കവേലിൽ , കൺവീനർ പി.കെ. ആനന്ദക്കുട്ടൻ , കൺവീനർ നിബു ഏബ്രാം , ജില്ലാ സെക്രട്ടറി ബാബു കപ്പക്കാല എന്നിവർ പങ്കെടുത്തു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.