കോട്ടയം കോടിമത വിൻസർ കാസിൽ ഹോട്ടലിൽ വിവാഹചടങ്ങിനിടെ വള്ളം മുങ്ങി; നാൽപ്പതോളം ആളുകൾ വെള്ളത്തിൽ വീണു; നിരവധി ആളുകളുടെ മൊബൈൽ ഫോൺ നഷ്ടമായി; മാനക്കേട് ഭയന്ന് പരാതി നൽകാതെ വിവാഹ സംഘം

കോട്ടയം: കോടിമത വിൻസർകാസിൽ ഹോട്ടലിൽ ആഡംബര വിവാഹപ്പാർട്ടിയ്ക്കിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാൽപ്പതോളം പേർ ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപെട്ടത്. ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. എന്നാൽ, വള്ളം മുങ്ങിയെങ്കിലും വിവാഹച്ചടങ്ങിൽ പ്രശ്‌നങ്ങളുണ്ടായെങ്കിലും മാനക്കേട് ഭയന്ന് വിവാഹ സംഘം പരാതി നൽകാൻ തയ്യാറായിട്ടില്ല.

Advertisements

രണ്ടു ദിവസം മുൻപ് വിൻസർ കാസിൽ ഹോട്ടലിൽ നഗരത്തിൽ പ്രമുഖ കുടുംബത്തിന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ. രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് വിവാഹസംഘം ചടങ്ങുകൾ നടത്തിയിരുന്നത്. ഹോട്ടലിനുള്ളിൽ നിന്നും കൊടൂരാറ്റിലേയ്ക്കുള്ള കൈവഴിയിൽ വള്ളം നിർത്തിയിട്ടാണ് ചടങ്ങുകൾ നടത്തിയിരുന്നത്. ഇതിനിടെ ഒരു വള്ളത്തിലെ പലക തെന്നുകയും, ആ വള്ളം മറിയുകയുമായിരുന്നു. ഇതോടെ കൂട്ടത്തിൽ ഒരു വള്ളം തെന്നി മറിഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നാലെയാണ് വിവാഹ സംഘം ഒന്നടങ്കം വെള്ളത്തിൽ വീണത്. വരനും വധുവും അടങ്ങിയവരെല്ലാം വെള്ളത്തിലേയ്ക്കു വീണിരുന്നു. ഹോട്ടൽ ജീവനക്കാർ അടക്കമുള്ളവർ ഓടിയെത്തിയാണ് വിവാഹ സംഘത്തെ വെള്ളത്തിൽ നിന്നും രക്ഷിച്ച് കരയ്ക്കു കയറ്റിയത്. എന്നാൽ, ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ അടക്കം വെള്ളത്തിൽ വീണു. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്.

വിവരം പുറത്ത് വന്നതോടെ ജാഗ്രതാ ന്യൂസ് ലൈവ് സംഘം ഹോട്ടൽ അധികൃതരുടെയും വിവാഹ സംഘത്തിന്റെയും പ്രതികരണം തേടിയെങ്കിലും രണ്ടു കൂട്ടരും പ്രതികരിക്കാൻ തയ്യാറായില്ല. നിലവിൽ ആരും പൊലീസിൽ പരാതിയും നൽകിയിട്ടില്ല. വിഷയത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഹോട്ടലിനുള്ളിലുണ്ടായ അപകടം സംബന്ധിച്ച് പരാതികളില്ലാത്ത സാഹചര്യത്തിൽ മറ്റു നടപടികളും ഉണ്ടായിട്ടില്ല.

Hot Topics

Related Articles