തിരുവനന്തപുരം: മലയാളത്തിൽ റിപബ്ലിക്ക് ദിനാശംസ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മൂന്നു മിനിറ്റ് നീളുന്ന വീഡിയോ സന്ദേശത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ, ലോകത്തെ മുഴുവൻ മലയാളികൾക്കും റിപബ്ലിക്ക് ദിനാശംസ നേർന്നിരിക്കുന്നത്. കൊവിഡ് മഹാമാരി ശോഭകെടുത്തിയെങ്കിലും റിപബ്ലിക്ക് ദിനത്തിൽ ആഘോഷമായി നടത്താൻ സാധിക്കാത്തതിന്റെ ആശങ്കകളും ഗവർണ്ണർ പങ്കു വയ്ക്കുന്നുണ്ടായിരുന്നു.
കൊവിഡ് കാലത്തിന്റെ ആശങ്ക പങ്കു വച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ രാജ്യത്തെ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീർത്തിച്ചു. സമ്പൂർണമായും മലയാളത്തിൽ തെറ്റുകളില്ലാതെ ആശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളികൾക്കെല്ലാം പുതിയ കൗതുകമാണ് സമ്മാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, മലയാളത്തിൽ ആശംസ സമ്മാനിച്ചതിനിടയിലും ഗവർണറുടെ ഓഫിസിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോയില്ലെന്നത് കല്ലുകടിയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും, രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും ചിത്രങ്ങൾ ഓഫിസിൽ വച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം ഓഫിസിൽ ഉണ്ടായിരുന്നില്ല. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.