അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് കൂട്ടത്തല്ല്; ഒരു യുവാവിനെ പതിനഞ്ചോളം പേർ വളഞ്ഞിട്ടു തല്ലുന്നു; അതിരമ്പുഴയിലെ അക്രമി സംഘത്തിന്റെ കൂട്ടത്തല്ല് വീഡിയോ ജാഗ്രതാ ന്യൂസ് ലൈവിൽ

ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

അതിരമ്പുഴ: അതിരന്വുഴ പള്ളിപ്പെരുന്നാളിനിടെ പള്ളിമുറ്റത്ത് യുവാക്കളുടെ കൂട്ടയടി. കഴിഞ്ഞ ദിവസം രാത്രിയിലാണ് പള്ളിമുറ്റത്ത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. നിലത്തുവീണ് കിടക്കുന്ന യുവാവിനെ പതിനഞ്ചോളം പേർചേർന്നു തല്ലിച്ചതയ്ക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അക്രമത്തിൽ പങ്കെടുത്തവരെല്ലാം പതിനഞ്ചിനും ഇരുപതിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എന്നു ജാഗ്രതാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. മർദനമേറ്റവരിൽ രണ്ടു പേരെ അന്നു തന്നെ പൊലീസ് പിടികൂടിയിരുന്നു.

Advertisements

കഴിഞ്ഞ ദിവസമാണ് അതിരമ്പുഴ പള്ളിപ്പെരുന്നാളിനിടെ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മുൻവൈരാഗ്യത്തിന്റെ പേരിൽ തമ്മിലടിച്ചിരുന്ന യുവാക്കളുടെ സംഘങ്ങളാണ് പള്ളിയുടെ മുറ്റത്ത് വച്ച് കട്ടുമുട്ടിയപ്പോൾ തമ്മിലടിച്ചത്. അടിയ്ക്കിടെ വീണു പോയ രണ്ടു യുവാക്കളെ മറ്റൊരു വിഭാഗത്തിലെ യുവാക്കൾ നിലത്തിട്ട് ചവിട്ടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അക്രമി സംഘങ്ങൾ തമ്മിലുള്ള സംഘർഷവും വീണ്ടും രൂക്ഷമായിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവിഭാഗത്തിലുള്ള യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ വീഡിയോ വാട്‌സ്അപ്പ് ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്ത ശേഷം ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെല്ലുവിളിയും പതിവാണ്. ഈ സാഹചര്യത്തിൽ അക്രമത്തിൽ ഉൾപ്പെട്ട യുവാക്കളുടെ സംഘത്തെക്കണ്ടെത്തുന്നതിനായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles