കോട്ടയം ; മഹിളാകോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യ മന്ത്രി ശ്രീ .ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം . ജീവകാരുണ്യദിനമായി ആചരിച്ചു . ‘കിടപ്പുരോഗികൾക്കു കൈതാങ് ‘ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് കുറിചി സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനു കീഴിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിന് സഹായം കൈമാറിക്കൊണ്ട് സംസ്ഥാന അധ്യക്ഷയും രാജ്യസഭ എംപി യുമായ അഡ്വ. ജെബി മേത്തർ എംപി ഉത്ഘാടനം നിർവഹിച്ചു .ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ അധ്യക്ഷത വഹിച്ചു .ഡിസിസി മെമ്പർ ബിജു കമ്പോളത്തു പറമ്പിൽ അനുസ്മരണ സന്ദേശം നൽകി , മോട്ടി കാവനാഡി ,മെഡിക്കൽ ഓഫീസർ ഡോ.ജയന്തി സജീവ് , പി.സി ചന്ദ്രലേഖ ,ബിന്ദു സന്തോഷ്കുമാർ ,ഗീത ശ്രീകുമാർ ,ലാവണ്യ ഷിജു ,ബിന്ദു ഐസക് ,വത്സല കെ.എൻ,നിഷ കൊച്ചുമോൻ ,ശ്രീജനി ബി ,കത്രിക്കുട്ടി ജോർജ് ,റ്റിബിൻ തോമസ് , കെസിയ രാജു ,മാത്യു അമാനി ,കുഞ്ഞമ്മ തങ്കച്ചൻ, അതുല്യ വിനോദ് ,സിന്ധു സൂസൻ ,റാണി ,ശ്രീജ, രമ്യ തുടങ്ങിയവർ പങ്കെടുത്തു .