കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി; സിസിടിവി പരിശോധിച്ച ഗാന്ധിനഗർ പൊലീസ് മണിക്കൂറുകൾക്കം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി

ചുങ്കം: അമ്മൂമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്നു വയസുകാരിയെ സ്‌കൂട്ടർ ഇടിച്ചു വീഴ്തി. മണിക്കൂറുകൾക്കകം സിസിടിവി പരിശോധിച്ച പൊലീസ് സംഘം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി. ചുങ്കം അജിൻ ബാബുവിന്റെയും അനിമോളുടേയും മകൾ ആദിത്യ ലക്ഷ്മി (3) നെയാണ് ചൊവ്വാഴ്ച്ച അഞ്ചു മണിയോടെ സ്‌കൂട്ടർ ഇടിച്ചിട്ടത്. അപകടത്തിനു ശേഷം സ്‌കൂട്ടർ നിർത്താതെ പോയി.

Advertisements

നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ തിവ്രപരിചരണ യുണിറ്റിൽ പ്രവേശിപ്പിച്ചു. സി.സി.ടി.വി. ദ്യശ്യങ്ങൾ പരിശോധിച്ച് ഗാന്ധിനഗർ പൊലീസ് വാഹന ഉടമയെ കണ്ടെത്തി.

Hot Topics

Related Articles