വൈക്കം: ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോയ്മാത്യു (പ്രസിഡൻ്റ്),കെ.എസ്. വിനോദ് (സെക്രട്ടറി), എം.സന്ദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.ഭാരവാഹികൾ കൊച്ചുകവലയിലെ റോട്ടറി ഹാളിൽ ഇന്ന് വൈകുന്നേരം നടക്കുന്ന യോഗത്തിൽ സ്ഥാനമേൽക്കും. ഈ വര്‍ഷത്തെ ജില്ലാ സേവന പ്രൊജക്ടായ ഉയിരെയുടെ പ്രവർത്തനത്തിന് ഇന്ന് തുടക്കം കുറിക്കും.വിവിധ തൊഴില്‍ മേഖലകളില്‍ വിദ്യാര്‍ഥികള്‍, യുവാക്കള്‍, അംഗപരിമിതർ, വിധവകള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും. വൈക്കം താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഇരിക്കുന്നതിനായി ചാരുബെഞ്ചുകള്‍ വിതരണം ചെയ്യും. സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനവും മെഷീന് വിതരണവും, സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് പരിശീലനം, അംഗപരിചിതർക്ക് തൊഴില്‍ സംരംഭ സഹായം, ഹോം നഴ്സിംഗ് പരിശീലനം, കാന്‍സര്‍, കിഡ്നി രോഗികള്‍ക്ക് ധനസഹായം, ഇടയാഴം തേജസ് സ്പെഷ്യല്‍ സ്കൂള്‍, തോട്ടുവക്കം അമലാഭവന്‍, മൂത്തേടത്തുകാവ് മേഴ്സിഹോം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ തുടങ്ങിയവ ഈ വര്‍ഷം നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.പരിപാടി വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തില്ജോയ് മാത്യു,ജീവന്‍ശിവറാം, കെ.എസ്. വിനോദ്, എന്‍.കെ. സെബാസ്റ്റ്യന്‍,എം. സന്ദീപ് എന്നിവര്‍ പങ്കെടുത്തു.