ഓൾ കേരള ചെസ്സ് ടൂർണമെന്റ് 2024 മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു

മുണ്ടക്കയം :ആറാമത് ഓൾ കേരള ചെസ്സ് ടൂർണമെന്റ്, മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന്റെ നേതൃത്വത്തിൽ നടന്നു. സി ബി എസ് ഇ ഐ സി എസ് സി  സിലബസ്സിലുള്ള  നാൽപതോളം സ്കൂളുകളിൽനിന്ന് 250 ൽ പരം കുട്ടികൾ മാറ്റുരച്ച മത്സരത്തിൽ എസ് എഫ് എസ്  ഏറ്റുമാനൂരിന് ഓവറോൾ ചാമ്പ്യൻഷിപ്പും  മുണ്ടക്കയം  സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിന് രണ്ടാം സ്ഥാനവും ലഭിച്ചു . പി ടി എ പ്രസിഡന്റ് ജിജി നിക്കോളാസ് ചെസ്സ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുകയും എരുമേലി ഫൊറോന വികാരി  റവ. ഫാ. സ്കറിയ വട്ടമറ്റം സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ ഫാ. തോമസ് നാലന്നടിയിൽ, വൈസ് പ്രിൻസിപ്പാൾ ആന്റണി കുരുവിള, ചെസ്സ് മാസ്റ്റർ  ഷൈജു ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles