ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടെ യുവാവ് സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചു; മോശം പെരുമാറ്റം ബൈക്കില്‍ ലിഫ്റ്റടിച്ച്‌ പോകുന്നതിനിടെ : വീഡിയോ പങ്ക് വച്ച് ഒറ്റപ്പാലം സ്വദേശിനിയും സഞ്ചാരിയുമായ അരുണിമ : വീഡിയോ കാണാം 

അംഗോള : 25 വയസിനുള്ളില്‍ 25 രാജ്യങ്ങള്‍ സന്ദർശിച്ച്‌ നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് പറഞ്ഞ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയും സഞ്ചാരിയുമായ അരുണിമ.ട്രാവല്‍ വ്ലോഗറായ അരുണിമ തന്റെ യാത്രകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയ വഴിയും തന്റെ യുട്യൂബ് ചാനല്‍ വഴിയും ആരാധകരിലേക്ക് എത്തിക്കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ ആരുടെയും സഹായമില്ലാതെ വലിയ മുതല്‍ മുടക്കില്ലാതെ ലോകം ചുറ്റി കറങ്ങുന്ന അരുണിമ ഇപ്പോള്‍ അംഗോള എന്ന രാജ്യത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. അംഗോളയിലെ ആളുകളുടെ കള്‍ച്ചറും ഭക്ഷണരീതിയും എല്ലാം വീഡിയോയാക്കി അരുണിമ പങ്കുവെക്കുകയും ചെയ്തിരുന്നു.‍ എന്നാല്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം അംഗോളയില്‍ വെച്ച്‌ വളരെ മോശമായ ഒരു അനുഭവം അരുണിമയ്ക്കുണ്ടായി. അംഗോളിയക്കാരനായ ഒരു യുവാവ് അരുണിമയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചു യാത്രയ്ക്കിടെ സ്പർശിച്ചു. ബൈക്കില്‍ ലിഫ്റ്റടിച്ച്‌ പോകവെയാണ് ദുരനുഭവം അരുണിമയ്ക്കുണ്ടായത്.

Advertisements
https://youtu.be/tiP7kGHkdMw?feature=shared

https://youtu.be/tiP7kGHkdMw?feature=shared


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തനിക്കുണ്ടായ അനുഭവം വീഡിയോ സഹിതം അരുണിമ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. സംഭവം തന്നെ മാനസീകമായി തളർത്തിയെന്നും ജീവന് ആപത്തുണ്ടാകുമെന്നതിനാല്‍ പ്രതികരിക്കാൻ കഴിഞ്ഞില്ലെന്നും അരുണിമ പറയുന്നു. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മാത്രം സുരക്ഷിതമായ രാജ്യമല്ല അംഗോളയെന്ന് പറഞ്ഞാണ് അരുണിമ അനുഭവം വിവരിച്ച്‌ തുടങ്ങുന്നത്. അംഗോളയില്‍ വെച്ച്‌ എനിക്ക് വളരെ മോശമായ ഒരു അനുഭവമുണ്ടായി.

ഞാൻ ബൈക്കില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ എന്റെ ശരീരത്തില്‍ കയറി പിടിച്ചു. ശൂന്യമായി കിടക്കുന്ന ചരല്‍ പോലത്തെ റോഡുകള്‍… ചുറ്റും കാട്… സാഹചര്യവും വളരെ മോശമായിരുന്നു. കാണുന്ന ആളുകള്‍ക്ക് വളരെ എളുപ്പമായി തോന്നാം. എന്നാല്‍ ആ സാഹചര്യം അത്ര എളുപ്പമായിരുന്നില്ല. അയാളെ തല്ലാനോ വേറെ എന്തെങ്കിലും ചെയ്യാനോ ഞാൻ പോയിരുന്നെങ്കില്‍ ഇന്ന് ഈ വീഡിയോ ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല.എന്നെ കൊന്ന് കളഞ്ഞിട്ടുണ്ടാകും. അയാളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായ ഉടൻ വാഹനത്തില്‍ നിന്ന് ഇറങ്ങി അതേ കുറിച്ച്‌ ഞാൻ അയാളോട് ചോദിച്ചു… എന്താണ് ചെയ്യുന്നതെന്ന്. അപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു. അയാള്‍ എന്നെ തൊട്ടതല്ല പുറത്ത് ചൊറിഞ്ഞതാണെന്ന്. മാത്രമല്ല നല്ല പോലെ അഭിനയിച്ച്‌ കാണിക്കുകയും ചെയ്തു. ഞാൻ വീഡിയോ എടുത്തപ്പോള്‍ എന്നോട് വീഡിയോ ഓഫ് ചെയ്യാൻ പറഞ്ഞു. ഫോണ്‍ പിടിച്ച്‌ വാങ്ങി.

എന്റെ കയ്യില്‍ സുരക്ഷിതത്വത്തിനായുള്ള ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല. പെപ്പർ സ്പ്രേയോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവിടെ ഒന്നും അത് മേടിക്കാനും കിട്ടുകയില്ല. എന്റെ യാത്രയില്‍ ഞാൻ കണ്ടുമുട്ടുന്നത് കൂടുതലും നല്ല ആളുകളെയാണ്. എന്നാല്‍ ഇതുപോലെത്തെ കുറച്ച്‌ മോശം ആളുകളും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. ഈയൊരു വ്യക്തി എന്നോട് ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ച്‌ ആ രാജ്യത്തെ മൊത്തം ആളുകളും അങ്ങനെയായിരിക്കണം എന്നില്ല. അതിനുശേഷം ആ വ്യക്തി തിരിച്ചുപോയി. ഞാൻ ശൂന്യമായ റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോയി. പിന്നീട് ഒരു ബൈക്കില്‍ രണ്ട് ആളുകള്‍ പോകുന്നത് കണ്ട് കൈ കാട്ടി തടഞ്ഞുനിർത്തി ആ വണ്ടിയില്‍ കയറി സുരക്ഷിതമായ ഒരു സ്ഥലത്ത് എത്തി. ഇവരുടെ വീട്ടിലാണ് കിടന്നുറങ്ങിയത്. ഒരു ദിവസം തന്നെ മോശമായ ആളുകളേയും നല്ലവരായ ആളുകളെ കണ്ടു. അതിനാല്‍ തന്നെ നമുക്ക് ഒരു രാജ്യത്തിനെയോ ഭൂഖണ്ഡത്തിനെയോ കുറ്റപ്പെടുത്താൻ സാധിക്കുകയില്ല.

ഞാൻ ഇന്ത്യയില്‍ യാത്ര ചെയ്യുന്ന സമയത്ത് ഒട്ടുമിക്ക ദിവസങ്ങളിലും മോശ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ആഫ്രിക്കയില്‍ വെച്ചും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ വളരെ കുറവാണ്. ഈയൊരു സംഭവം എന്തോ എന്നെ മാനസികമായി തളർത്തി. പക്ഷെ കുറച്ച്‌ സമയത്തേക്ക് മാത്രം. അതിനുശേഷം ഞാൻ ഒക്കെയായി. കുറച്ചുസമയം പാനിക്കായ ഒരു സാഹചര്യത്തിലൂടെയാണ് പോയത്.ഇനിയും എന്റെ യാത്രയില്‍ മോശം അനുഭവം ഉണ്ടായേക്കാം. പക്ഷെ അതില്‍ നിന്നെല്ലാം ഞാൻ അതിജീവിച്ച്‌ ആത്മവിശ്വാസത്തോടെ മുന്നോട്ടുതന്നെ പോകും. എന്റെ യാത്രകള്‍ തുടരുന്നു… എന്നാണ് ദുരനുഭവം പങ്കിട്ട് അരുണിമ കുറിച്ചത്. നിരവധി ആരാധകരാണ് അരുണിമയെ ആശ്വസിപ്പിച്ചും ആത്മവിശ്വാസം പകർന്നും കമന്റുകളുമായി എത്തിയത്. യാത്ര അരുണിമയെ സംബന്ധിച്ച്‌ പുതിയ കാര്യമല്ല. പ്ലസ് ടുവിന് പഠിക്കുമ്ബോള്‍ വണ്ടിക്കൂലി പോലുമില്ലാതെ ഇരുപത്തിരണ്ട് ദിവസം ദക്ഷിണേന്ത്യ മുഴുവന്‍ കറങ്ങിയാണ് അരുണിമ യാത്രയുടെ ലോകത്തേക്ക് ചുവടുവെച്ചത്.ലിഫ്റ്റ് ചോദിച്ചും പരിചയക്കാരുടെ വീടുകളില്‍ താമസിച്ചുമൊക്കെ അരുണിമ ഒട്ടേറെ ലോക രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് കഴിഞ്ഞു. ഇന്ത്യയില്‍ അരുണിമ പോകാത്ത ഇടങ്ങളില്ല. വെറും യാത്രക്കൊപ്പം ചെന്ന് എത്തുന്ന നാടുകളെ ആഴത്തില്‍ മനസിലാക്കാനും ശ്രമിക്കുന്നുണ്ട് ഈ മിടുക്കി.

Hot Topics

Related Articles