കോട്ടയം ഈരാറ്റുപേട്ട ഭരണങ്ങാനത്തെ വീട്ടിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായി; കുട്ടിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട ഭരണങ്ങാനത്തെ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും കാണാതായി. ഈരാറ്റുപേട്ട ഭരണങ്ങാനം മേലമ്പാറ പഴേത്ത് വീട്ടിൽ വിഷ്ണുപ്രിയ (കല്യാണി)യെയാണ് കാണാതായത്. ജനവരി 26 ന് പുലർച്ചെ ആറു മണിമുതലാണ് കുട്ടിയെ കാണാതായതെന്നു ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. രാവിലെ വീട്ടുകാർ എഴുന്നേറ്റ് നോക്കിയപ്പോൾ കുട്ടി വീട്ടിലുണ്ടായിരുന്നില്ല. ഇതേ തുടർന്നു ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. കുട്ടിയെ കണ്ടെത്തുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്നു ബന്ധുക്കൾ അറിയിച്ചു. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ – 04822 272228, 9961514891.

Advertisements

Hot Topics

Related Articles