കൂരാച്ചുണ്ട് മുള്ളൻപന്നി റോഡിൽ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട്- കല്ലാനോട് റോഡിൽ ലാസ്റ്റ് പൂവത്തുംചോലയിൽ മുള്ളൻ പന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. മാതൃഭൂമി പ്രാദേശിക ലേഖകനും, കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ കക്കയം സ്വദേശി നിസാമിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കൂരാച്ചുണ്ടിൽ നടക്കുന്ന എസ്.എസ്.എഫ്. പേരാമ്ബ്ര ഡിവിഷൻ സാഹിത്യോത്സവത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുമ്‌ബോഴാണ് അപകടം. മുള്ളൻപന്നി മുള്ളുകൾ തെറിപ്പിച്ചിരുന്നുവെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ബൈക്കിനും തകരാർ സംഭവിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles